തൈക്വാണ്ടോ സോണല്‍ പരിശീലനത്തിന് തുടക്കം
കോഴിക്കോട്: സ്‌പോര്‍ട്‌സ് യുവജനക്ഷേമ ഡയറക്ടറേറ്റിന്റെയും തൈക്വാണ്ടോ അസോസിയേഷന്‍ ഓഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ തൈക്വാണ്ടോ ഇന്‍സ്ട്രക്ട്രര്‍ റീഫ്രഷര്‍ കോഴ്‌സിനു തുടക്കം. സംസ്ഥാനത്തെ രണ്ട് സോണുകളിലായാണ് കോഴ്‌സ് നടത്തുന്നത്. വടക്കന്‍മേഖലാ സോണിന്റെ പരിശീലനമാണ് ഈമാസം 28 വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്്‌റ്റേഡിയത്തില്‍ നടക്കുന്നത്. തെക്കന്‍ മേഖലാ പരിശീലനം മെയ് 16 മുതല്‍ 19 വരെ ഇടുക്കി ചെറുതോണിയില്‍ നടക്കും.
വിവിധ ജില്ലകളില്‍ നിന്നുള്ള 200 ലേറെ പരിശീലകരാണ് കോഴ്‌സില്‍ പങ്കെടുക്കുന്നത്. 15 വര്‍ഷമായി സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് യുവജനക്ഷേമ ഡയറക്ടറേറ്റിന്റെ സഹായത്തോടെ തൈക്വാണ്ടോ പരിശീലിപ്പിക്കുന്നുണ്ടെന്നും പ്ലസ്‌വണ്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹയര്‍സെക്കന്റഡറി വകുപ്പിന്റെ സഹായത്തോടെ കരുത്ത് എന്ന പേരില്‍ സ്വയംരക്ഷാ പരിശീലനവും നടത്തുന്നുണ്ടെന്ന് സംസ്ഥാന തൈക്വാണ്ടോ അസോസിയേഷന്‍ ട്രഷറര്‍ പി.സി ഗോപിനാഥ്, ജില്ലാ സെക്രട്ടറി ജ്യോതിഷ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."