10 ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ ഭഗീരഥം വൃക്ഷയജ്ഞം
കോഴിക്കോട്: കേരളത്തിന്റെ വൃക്ഷ സംസ്‌കൃതിയെ പരിവര്‍ത്തനം ചെയ്യുന്ന യൂക്കാലി, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശ വൃക്ഷങ്ങള്‍ക്ക് ബദലായി 10 ലക്ഷം വൃക്ഷത്തൈകളും രണ്ടു കോടി വിത്തുകളും നട്ട് 'ഭഗീരഥം വൃക്ഷയജ്ഞം' മാവും പ്ലാവും പരിപാടി നടപ്പിലാക്കുന്നു.
വിവിധ വ്യക്തികളുടെയും സംഘടനകളുടെയും ക്ലബുകളുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ഒരുകൂട്ടം പ്രകൃതിസ്‌നേഹികള്‍ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ നാട്ടുമരങ്ങളായ മാവ്, പ്ലാവ്, പുളി, ഞാവല്‍, പേര തുടങ്ങിയവയുടെ വിത്തുകള്‍ ചെറിയ പോളി ബാഗുകളില്‍ നട്ട് നഴ്‌സറികള്‍ ഉണ്ടാക്കി ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്ത് നടീല്‍ ഉത്സവങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന് 15 രൂപ വരെ ഈടാക്കും.
ഓരോ വീട്ടിലും മണ്‍മറഞ്ഞുപോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും പേരില്‍ വൃക്ഷത്തൈകള്‍ നടാന്‍ പ്രേരിപ്പിക്കുന്ന സ്മൃതിവനം പദ്ധതിയും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9495306469, 7012033095 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയുടെ കോഡിനേറ്റര്‍ ഡോ.ജോണി ജി. വടക്കേല്‍, കണ്‍വീനര്‍ അഡ്വ. ജോണി സെബാസ്റ്റ്യന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."