വര്‍ഗീയതയും ഫാസിസവമാണോ ഗുജറാത്ത് മോഡല്‍ വികസനം: ഡി. രാജ എം.പി
നെയ്യാറ്റിന്‍കര: ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയും അട്ടിമറിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ ജനം തയാറായികഴിഞ്ഞെന്നും അത് സാധ്യമാക്കാന്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ ഒരുമിക്കണമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ എം.പി പറഞ്ഞു.
23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലുയര്‍ത്താന്‍ പുതുച്ചേരിയില്‍ നിന്നാരംഭിച്ച പതാകാജാഥക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുളള ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഗൂഢ തന്ത്രത്തെ ചെറുത്ത് തോല്‍പ്പിക്കണമെങ്കില്‍ എല്ലാ ജനാധിപത്യ-മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പൊരുതണം. ഏതെങ്കിലും ഒരു കക്ഷിക്കോ മുന്നണിക്കോ ഒറ്റക്ക് ഫാസിസത്തെ ചെറുക്കാനാകില്ല. രാജ പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍ അധ്യക്ഷനായ യോഗത്തില്‍ ഡോ. നാരായണ, ജാഥാ ക്യാപ്റ്റന്‍ കെ. വിശ്വനാഥന്‍, സത്യന്‍ മൊകേരി, വി.പി ഉണ്ണികൃഷ്ണന്‍, ഡെ. സ്പീക്കര്‍ വി. ശശി, സോളമന്‍ വെട്ടുകാട്, കെ.എസ് അരുണ്‍, പളളിച്ചല്‍ വിജയന്‍, ഡെ. മേയര്‍ രാഖി രവികുമാര്‍, മീനാങ്കല്‍ കുമാര്‍, എന്‍. അയ്യപ്പന്‍നായര്‍, ജി.എന്‍ ശ്രീകുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."