നീലേശ്വരം നഗരസഭയില്‍ പരേതര്‍ക്കും പെന്‍ഷന്‍..!
നീലേശ്വരം: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ പരേതര്‍ക്കും ക്ഷേമ പെന്‍ഷന്‍ വരുന്നതായി കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. പ്രകാശനാണ് ഇക്കാര്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. തന്റെ വാര്‍ഡില്‍ മാത്രം ഇത്തരത്തില്‍ 20 പരേതരുടെ പേരില്‍ പെന്‍ഷന്‍ വന്നു മടക്കേണ്ടി വന്നിട്ടുണ്ടെന്നും പ്രകാശന്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തോളമായി ഇതാണ് സ്ഥിതി.
ഇത്തരത്തിലുള്ളവരെ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി വ്യത്യാസമില്ലാതെ മറ്റു കൗണ്‍സിലര്‍മാരും ഇതിനെ പിന്താങ്ങി. പുതിയ അപേക്ഷകരുടെ പേര് സോഫ്റ്റ് വെയര്‍ മുഖേന ചേര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെന്നും ഇതു പരിഹരിക്കപ്പെട്ടാല്‍ പുതിയ അപേക്ഷകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാകുമെന്നും പരേതര്‍ക്കു പെന്‍ഷന്‍ വരുന്നത് ഒഴിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ മറുപടി നല്‍കി.
മക്കള്‍ വിദേശത്താണെന്നതുകൊണ്ടു മാത്രം വാര്‍ധക്യകാല പെന്‍ഷനുള്ളള അപേക്ഷ നിരസിക്കരുതെന്ന് പി.പി മുഹമ്മദ് റാഫിയും ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്താതെയാണ് അപേക്ഷ നിരസിക്കുന്നതെന്ന് എ.കെ കുഞ്ഞികൃഷ്ണനും നിരവധി അപാകതകള്‍ ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ടുണ്ടെന്നും അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നവരുണ്ടെന്നും പി.കെ രതീഷും പറഞ്ഞു.
അതേസമയം, ചട്ടം ഉദ്ധരിച്ചു വിയോജിപ്പു രേഖപ്പെടുത്താനുള്ള കോണ്‍ഗ്രസ് കൗണ്‍സിലറുടെ ശ്രമം പാഴ് വേലയായി. ബസ് സ്റ്റാന്‍ഡ് ഫീസ് പിരിവിനു കൂടിയ തുകയ്ക്കു ടെന്‍ഡര്‍ നല്‍കിയവരുടെ ലേലം അംഗീകരിക്കുന്നതിനു ചെയര്‍മാന്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയില്‍ തടസവാദമുന്നയിച്ച് കെ.വി ശശികുമാറാണ് വെട്ടിലായത്. അദ്ദേഹം ചട്ടം വായിച്ച് വിയോജിപ്പു രേഖപ്പെടുത്തിയ ഉടനെ അതു വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി എഴുന്നേറ്റു. എന്നാല്‍ ശശികുമാറിന് അതിനു കഴിഞ്ഞില്ല. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാരും സഹായത്തിനെത്തിയതുമില്ല. ഈ അവസരം മുതലാക്കി ചെയര്‍മാന്‍ നഗരസഭാ സെക്രട്ടറി കെ.എ വിന്‍സെന്റിനോട് കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. നഗരസഭയ്ക്കു വരുമാന നഷ്ടം വരാതിരിക്കാനാണു ചെയര്‍മാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയതെന്ന് സെക്രട്ടറി വിശദീകരിച്ചതോടെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ വിമര്‍ശനത്തിന്റെ മുനയൊടിഞ്ഞു.
ഉപാധ്യക്ഷ വി. ഗൗരി, പി. രാധ, പി.വി രാധാകൃഷ്ണന്‍, വി.കെ റഷീദ, എന്‍.പി ഐഷാബി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."