ഈരാറ്റുപേട്ടയില്‍ കനത്ത മഴയും കാറ്റും; വ്യാപക നാശം
ഈരാറ്റുപേട്ട: ഇന്നലെ വൈകുന്നേരം ഈരാറ്റുപേട്ടയിലും പരിസരപ്രദേസങ്ങളിലും പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും വന്‍ നാശം.
നഗരത്തിലും പരിസരത്തും ആഞ്ഞടിച്ച കാറ്റില്‍ കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചവലിയപരസ്യബോര്‍ഡുകള്‍ മിക്കവയും നശിച്ചു. നിരവധി വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായി.
മരങ്ങള്‍ കടപുഴകിവീണ് ഗതാഗത തടസ്സമുണ്ടായി കാരക്കാട് മേഖലയില്‍ നാലുവീടുകള്‍ക്ക് മുകളില്‍ മരം വീണു. ഈരാറ്റുപേട്ട കടവാമുഴിയില്‍ പോസ്‌റ്റോഫസ് കെട്ടിടത്തിനു മുന്നില്‍ നിന്നിരുന്ന കൂറ്റന്‍ മരം ചുവടെ ഇളകി കെട്ടിടത്തിനു മുകളിലേക്ക് വീണു ആസ്ബസ്റ്റോസ് തകര്‍ന്നു.
ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ മറ്റക്കാട് മരം വീണ് തടാഗതം മുടങ്ങി. ഫയര്‍ഫോര്‍സ് വക സ്ഥലത്ത് നിന്നിരുന്ന കൂറ്റന്‍ പുളിമരമാണ് കടപുഴകിയത്. ഫയര്‍ ഫോര്‍സ് യെത്തി മരം മുറിച്ചു മാറ്റി ഗതാതഗതം പുനസ്ഥാപിച്ചു.
ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ കോസ് വേയിലും മരം വീണ് ഗതാഗതം മുടങ്ങി റോഡില്‍ നിന്നിരുന്ന വൈദ്യുതി ലൈനും തകര്‍ത്ത് റോഡിനു കുറുകെ വീണു. അരുവിത്തുറപ്പള്ളിയില്‍ തിരുനാളിനു സ്ഥാപിച്ചിരുന്ന സൗണ്ട് സിസ്റ്റം കാറ്റില്‍ തകര്‍ന്നുവീണു.
മറ്റക്കാട് ഫുറുക്കാന്‍ മസ്ജിദിനു സമീപം നിന്നിരുന്ന ആല്‍മരം മറിഞ്ഞു വീണു. അതി ശക്തമായ മഴയണ് ഈരാറ്റുപേട്ടയില്‍ ഉണ്ടായത്.
ആലിപ്പഴവും വീണു. നഗരത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗത തടസ്സം നേരിട്ടു. മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് പ്രദേശം റോഡുനിറയെ വെള്ളം നിറഞ്ഞു. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പല കെട്ടിടങ്ങളിലും സ്ഥാപിച്ചിരുന്ന ഫളക്‌സ് പരസ്യ ബോര്‍ഡുകള്‍ കാറ്റില്‍ കീറിപ്പറിഞ്ഞു. ബോര്‍ഡുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുകളിലേക്ക് വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."