വിഷാദരോഗങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം, കൂടെ ഈ ഔഷധങ്ങളും
നിത്യേനയുള്ള വ്യായാമവും ശാരീരിക അധ്വാനവും വിഷാദ രോഗങ്ങള്‍ കുറയ്ക്കുമെന്ന് കണ്ടെത്തല്‍, മനശാസ്ത്രത്തെ കുറിച്ചുള്ള അമേരിക്കയിലെ ഒരു വാരികയിലാണ് വ്യായാമം വിഷാദ രോഗങ്ങളെ പടി വാതില്‍ക്കലില്‍ നിര്‍ത്തുമെന്ന് കണ്ടെത്തിയിരിക്കുന്നത്. യാതൊരു വിധത്തിലുള്ള വ്യായമങ്ങളൊ ശാരീരിക അധ്വാനങ്ങളൊ ചെയ്യാത്തവരെ അപേക്ഷിച്ച് ശാരീരിക അധ്വാനങ്ങളും വ്യായാമവും കൃത്യമായി അനുസരിക്കുന്നവര്‍ക്ക് വിഷാദ രോഗങ്ങള്‍ വരാന്‍ സാധ്യത വളരെ കുറവാണെന്നാണ് ലോകം മുഴുവന്‍ നടത്തിയ 49 പഠനങ്ങളില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
നിത്യേനയുള്ള വ്യായാമം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. വിഷാദ രോഗ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന കുറച്ച് ഔഷധ സസ്യങ്ങളെ പരിചയപ്പെടാം. ഇവ നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ.
1. അശ്വഗന്ധ
ഉല്‍കണ്ഠ, ദേഷ്യം, വിഷാദം തുടങ്ങീ വികാരങ്ങളെ ശമിപ്പിക്കാന്‍ സഹായകമാകുന്ന ഘടകങ്ങളായ സഫോനിന്‍സ്, അല്‍ക്കലോയിഡ്‌സ്, വിത്തനോലിഡ്‌സ് മുതലായവ അശ്വഗന്ധയില്‍ അടങ്ങിയിരിക്കുന്നു.
2. ജടമഞ്ചി
ഉറക്കമില്ലായ്മ, ഉറക്ക കുറവ് പോലെയുള്ള ഉറക്കവുമായി ബന്ധപ്പെടുന്ന എല്ലാ അസുഖങ്ങള്‍ക്കും ഉത്തമമായ ഔഷധമാണ് ജടമഞ്ചി. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി ആയുര്‍വേദ ചികിത്സയില്‍ ജടമഞ്ചിയുടെ വേര് സാധാരണയായി ഉപയോഗിച്ചു വരുന്നു.
3.പുതിന
നാഡി വ്യൂഹവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ അസുഖത്തിനുമുള്ള പ്രതിവിധിയാണ് പുതിന. പുതിനയിലെ മെന്‍തോള്‍ എന്ന ഘടകം മാനസിക ഉന്മേ
ശം ലഭിക്കാനും സുഖകരമായ ഉറക്കത്തിനും സഹായകമാകുന്നു.
4 ബ്രഹ്മി
ഏതു സാഹചര്യവുമായി മനസികമായും ശാരീരികമായും ഇണങ്ങിച്ചേരാന്‍ ബ്രഹ്മി സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."