HOME
DETAILS
MAL
പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം
backup
April 26 2018 | 17:04 PM
കൊച്ചി: പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഇത്തരം കേസുകള്‍ ലോകായുക്തയില്‍ തീര്‍പ്പാകാതെ കിടക്കുന്നത് അവരെ പ്രതികൂലമായി ബാധിക്കുമെന്നും ഇവരുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കേണ്ടത് അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
തനിക്കെതിരേ ലോകായുക്തയിലുള്ള കേസ് അനിശ്ചിതമായി വൈകുന്നതിനെതിരേ ഒല്ലൂര്‍ മുന്‍ എം.എല്‍.എ. എം.പി വിന്‍സെന്റ് നല്കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നാരോപിച്ച് ഹരജിക്കാരനെതിരേ 2014ല്‍ നല്കിയ കേസാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."