സാമ്പത്തിക ക്രമക്കേട്: അഴിയൂര്‍ എച്ച്.എസ്.എസിലെ പ്രിന്‍സിപ്പലിന് സസ്പെന്ഷന്
തിരുവനന്തപുരം: സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് കോഴിക്കോട് അഴിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ കെ. പ്രേമലതയെ സസ്പെന്റ് ചെയ്തു. പ്രേമലതയ്ക്കെതിരായ പരാതിയില്‍ ധനകാര്യ പരിശോധനാവിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുക, വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുക, വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ തിരിമറി ചെയ്യുക തുടങ്ങിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന് ഉത്തരവ്. ക്യാഷ് ബുക്കില്‍ ചേര്‍ക്കാതെ ഗുരുതര ക്രമക്കേട് നടത്തിയ 8808 രൂപ, ദിവസവേതനക്കാര്‍ക്ക് വിതരണം ചെയ്തതായി വ്യാജരേഖയുണ്ടാക്കി തട്ടിയ 16,650 രൂപ, വ്യാജരേഖ ചമച്ച് വിദ്യര്‍ഥി കോഷന്‍ ഡെപ്പോസിറ്റ് വിതരണത്തില്‍ തിരിമറി നടത്തിയതായി 18,250 രൂപ, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കേണ്ട തുക വ്യാജരേഖ ചമച്ച് തിരിമറി നടത്തിയ 1,05780 രൂപ എന്നിവ 18 ശതമാനം പിഴപലിശയടക്കം പ്രിന്‍സിപ്പലില്‍ നിന്നും തിരിച്ചുപിടിക്കേണ്ടതാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."