ദാറുല്‍ഹുദാ സെക്കന്‍ഡറി: മെയ് അഞ്ചു മുതല്‍ അപേക്ഷിക്കാം
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളജുകളിലേയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് മെയ് അഞ്ചു മുതല്‍ അപേക്ഷിക്കാം.
സമസ്തയുടെ അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസായവരോ ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയ, ജൂണ്‍ അഞ്ചിന് പതിനൊന്നര വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് സെക്കന്‍ഡറിയിലേക്ക് അപേക്ഷിക്കാന്‍ അവസരം.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ അഞ്ചിന് പതിമൂന്നര വയസ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ ഫാത്വിമാ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളജിലേക്കും മദ്‌റസ മൂന്നാം ക്ലാസ് പാസായ ജൂണ്‍ അഞ്ചിന് ഒന്‍പത് വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്കും അപേക്ഷിക്കാം.
ദാറുല്‍ഹുദാക്ക് കേരളത്തില്‍ 22 യു.ജി കോളജുകളും കേരളത്തിനു പുറത്ത് കര്‍ണാടക, സീമാന്ധ്ര, ആസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓഫ് കാംപസുകളും കര്‍ണാടകയിലെ മാടന്നൂര്‍, കാശിപട്ണ, മഹാരാഷ്ട്രയിലെ ഭീവണ്ടി എന്നിവിടങ്ങളില്‍ യു.ജി കോളജുകളുമുണ്ട്.
മുഴുവന്‍ അപേക്ഷകളും വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റി(ംംം.റവശൗ.ശി) ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 04942463155, 2464502, 460575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."