ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
ലോർഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പോരാട്ടം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിനെ തുടക്കത്തിൽ തന്നെ മുഹമ്മദ് സിറാജ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. രണ്ട് വിക്കറ്റുകളാണ് സിറാജ് ഇതുവരെ നേടിയിട്ടുള്ളത്. ടെസ്റ്റ് കരിയറിൽ ഇംഗ്ലണ്ടിനെതിരെയാണ് മുഹമ്മദ് സിറാജ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. 40 വിക്കറ്റുകളാണ് ഇംഗ്ലണ്ടിനെതിരെ സിറാജ് ടെസ്റ്റിൽ നേടിയത്.
ഓസ്‌ട്രേലിയക്കെതിരെ 39 വിക്കറ്റുകളും സൗത്ത് ആഫ്രിക്കക്കെതിരെ 12 വിക്കറ്റുകളും ബംഗ്ലാദേശിനെതിരെ 10 വിക്കറ്റുകളും സിറാജ് നേടി. രണ്ടാം ഇന്നിങ്സിൽ സിറാജിന് പുറമെ നിതീഷ് കുമാർ റെഡ്ഢി, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 387 റൺസിനാണ് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടി ഓപ്പണർ കെഎൽ രാഹുലും വൈസ് ക്യാപ്റ്റൻ റിഷബ് പന്ത് അർദ്ധ സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു. 112 പന്തിൽ 74 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് പന്ത് നേടിയത്. 177 പന്തിൽ 100 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 13 ഫോറുകൾ അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകളും ജോഫ്ര ആർച്ചർ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനമാണ്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടും 387 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ച്വറി നേടി തിളങ്ങി. 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയായത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ജാമി സ്മിത്ത്, ബ്രെയ്‌ഡൻ കാർസ് എന്നിവരും അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. ജാമി സ്മിത്ത് 56 പന്തിൽ 521 റൺസാണ് നേടിയത്. ആറ് ഫോറുകളാണ് താരം നേടിയത്. കാർസ് 83 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 56 റൺസും നേടി.
ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, കരുണ് നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Muhammed Siraj Create a special Milestone vs England in Test Cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."