HOME
DETAILS

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

  
Web Desk
July 13, 2025 | 4:48 PM

authorities have declared containment zones in palakkad due to nipah

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍ എന്നിവിടങ്ങളിലാണ് കണ്ടയ്‌മെന്റ് സോണുകളാക്കിയത്. സംസ്ഥാനത്തെ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

കുമരംപുത്തൂര്‍ 8,9,10,11,12,13,14 വാര്‍ഡുകളും, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ 25,26,27,28 വാര്‍ഡുകളുമാണ് കണ്ടയ്ന്‍മെന്റ് സോണുകളാക്കിയത്. രോഗബാധയെ തുടര്‍ന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിപ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. 

നിലവില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം ഒരാളെ മാത്രമേ നില്‍ക്കാന്‍ അനുവദിക്കൂ. ഇവിടങ്ങളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തുന്നവരും, ആരോഗ്യ പ്രവര്‍ത്തകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഉത്തരവുണ്ട്. 

ഇന്നലെയാണ് നിപ ബാധിച്ച് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി മരണപ്പെട്ടത്. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ ഇയാള്‍ക്ക് നിപ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 46 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിലവില്‍ മലപ്പുറം ജില്ലയില്‍ 208 പേരും, പാലക്കാട് 219 പേരും, കോഴിക്കോട് 114 പേരും, എറണാകുളത്ത് രണ്ടുപേരും നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ ഐസിയുവിലാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Following the second Nipah death reported in Palakkad district, containment zones have been declared in various areas to prevent the spread of the virus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ വെടിവെച്ച് കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് പ്രതികാരം തീർത്ത് കാമുകി

National
  •  8 days ago
No Image

സച്ചിനും ദ്രാവിഡും വീണു; ചരിത്രത്തിന്റെ കൊടുമുടിയിൽ രോഹിത്തും കോഹ്‌ലിയും

Cricket
  •  8 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

'7000 സെഞ്ച്വറി' ക്രിക്കറ്റിൽ പുതു ചരിത്രം; റാഞ്ചിയിൽ ഇതിഹാസമായി കോഹ്‌ലി

Cricket
  •  8 days ago
No Image

പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ല; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 'മഥുര' ഇന്ന് പട്ടിണിയിൽ

Kerala
  •  8 days ago
No Image

വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

uae
  •  8 days ago
No Image

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  8 days ago
No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഇത് 'വിരാട ചരിത്രം'; സച്ചിൻ്റെ റെക്കോർഡ് തകർത്തു, ഏകദിനത്തിൽ 52-ാം സെഞ്ച്വറി

Cricket
  •  8 days ago
No Image

ഈദുൽ ഇത്തിഹാദ്: ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ, നഷ്ടപ്പെടുത്തരുത് ഈ അവസരങ്ങൾ

uae
  •  8 days ago