മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
വെസ്റ്റ് ഇൻഡീസ്-ഓസ്‌ട്രേലിയ അവസാന ടെസ്റ്റ് മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ നൂറാം മത്സരത്തിലാണ് താരം കളത്തിൽ ഇറങ്ങിയിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ഇടംകയ്യൻ പേസറാണ് മിച്ചൽ സ്റ്റാർക്ക്. മുൻ ശ്രീലങ്കൻ താരം ചാമിന്ദ വാസ്, മുൻ പാകിസ്താൻ താരം വസിം അക്രം എന്നിവരാണ് ഇതിന് മുമ്പ് ടെസ്റ്റിൽ 100 മത്സരങ്ങൾ കളിച്ച താരങ്ങൾ. ചാമിന്ദ വാസ് 111 മത്സരങ്ങളും വസിം അക്രം 104 മത്സരങ്ങളിലുമാണ് കളിച്ചത്.
സബീന പാർക്കിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം അവസാനിച്ചിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബാറ്റ് വീശിയ ഓസ്‌ട്രേലിയ 225 റൺസിനാണ് പുറത്തായത്. 66 പന്തിൽ 48 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. എട്ട് ഫോറുകളാണ് താരം നേടിയത്.
വിൻഡീസ് ബൗളിങ്ങിൽ ഷാമർ ജോസഫ് നാല് വിക്കറ്റുകളും ജസ്റ്റിൻ ഗ്രീവ്സ്, ജെയ്ഡൻ സീലസ് മൂന്ന് വിക്കറ്റുകളും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം ദിവസം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 16 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ആണ്.
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ
മിക്കൈൽ ലൂയിസ്, ജോൺ കാംബെൽ, കെവ്‌ലോൺ ആൻഡേഴ്‌സൺ, ബ്രാൻഡൻ കിംഗ്, റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), ജസ്റ്റിൻ ഗ്രീവ്സ്, ജോമെൽ വാരിക്കൻ, അൽസാരി ജോസഫ്, ഷാമർ ജോസഫ്, ജെയ്ഡൻ സീൽസ്.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവൻ
സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, കാമറൂൺ ഗ്രീൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സ്കോട്ട് ബോളണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."