HOME
DETAILS

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

  
Web Desk
July 13 2025 | 17:07 PM

Snake Bites Female Police Officer at Secretariat in Thiruvananthapuram

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ വളപ്പിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ വനിതാ സിവിൽ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു. മേനംകുളം വനിതാ ബറ്റാലിയനിലെ ഉദ്യോഗസ്ഥയായ ഇവർ ആശാ പ്രവർത്തകരുടെ സമരപ്പന്തലിനു സമീപം ജോലിയിലായിരുന്നു. ശനിയാഴ്ച രാത്രി നടന്ന ഈ സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

നാല് മാസത്തിലേറെയായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്നതിനാൽ, 10 വനിതാ പൊലിസ് ഉദ്യോഗസ്ഥരെ വീതം രാത്രി സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതിൽ എട്ടുപേർ സമരപ്പന്തലിനോട് ചേർന്നും, രണ്ടുപേർ സെക്രട്ടേറിയറ്റ് വളപ്പിന്റെ മറ്റു ഭാഗങ്ങളിലുമാണ് ഡ്യൂട്ടി ചെയ്യുന്നത്. വളപ്പിൽ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥയ്ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം വനംവകുപ്പിന്റെ സർപ്പ വിദഗ്ധ ടീം നടത്തിയ പരിശോധനയിൽ, സമരപ്പന്തലിനു സമീപം ചപ്പുചവറുകൾക്കിടയിൽനിന്ന് ഒരു പാമ്പിനെ പിടികൂടി. എന്നാൽ, ഇത് തന്നെയാണോ ഉദ്യോഗസ്ഥയെ കടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

നേരത്തെ, ജലവിഭവ വകുപ്പിന്റെ ഓഫിസിലെ ഫയലുകൾക്കിടയിൽ നിന്നും പാമ്പുകളെ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്തെ കാട് വെട്ടിത്തെളിക്കണമെന്ന് ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

A female police officer from the Menamkulam Women's Battalion was bitten by a snake while on security duty near the hunger strike camp of ASHA workers at the Secretariat in Thiruvananthapuram. She was admitted to Medical College Hospital and is reported to be in stable condition [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

Football
  •  a day ago
No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  a day ago
No Image

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

Cricket
  •  a day ago
No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  a day ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  a day ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  a day ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  a day ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  a day ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  a day ago