HOME
DETAILS
MAL
സഊദിയില്‍ വിവിധ പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കും
backup
April 26 2018 | 19:04 PM
റിയാദ്: സഊദിയില്‍ വിവിധ പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കിരീടാവകാശിയുടെ നിര്‍ദേശത്തിന് അംഗീകാരമായി. സാമ്പത്തിക വികസന കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കുമാണ് ഇത് വഴിതുറക്കുക. സഊദിയുടെ മുഖച്ഛായ മാറ്റുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന നിര്‍ദേശം കിരീടാവകാശി മുന്നോട്ടുവച്ചത്.
ഇതോടെ രാജ്യത്ത് പുതിയ സര്‍വകലാശാലകളും വിദ്യാലയങ്ങളും സ്ഥാപിക്കുകയും ആരോഗ്യരംഗത്ത് മികച്ച സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്യും. പൂര്‍ണമായും വിദേശ നിക്ഷേപമാണെങ്കിലും നിയമനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."