വയനാട്ട്കുലവന്‍ തെയ്യംകെട്ട് നഗരിയില്‍ മതസൗഹാര്‍ദപെരുമ
അജാനൂര്‍: കിഴക്കുംകര പുള്ളി കരിങ്കാളിയമ്മ ദേവസ്ഥാന പരിധിയില്‍ വരുന്ന കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 21 വര്‍ഷത്തിനു ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം മതസൗഹാര്‍ദത്തിന്റെയും പ്രതീകമാകുന്നു. ദേവസ്ഥാനത്തിനടുത്ത് താമസിക്കുന്ന വ്യാപാരിയായ ആയിഷാമന്‍സിലിലെ അബ്ദുള്‍ റസാഖും കുടംബവുമാണ് തെയ്യംകെട്ട് കഴിയുന്നതുവരെ നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് വിട്ടുകൊടുത്തു മാതൃകയായത്.
ദേവസ്ഥാനത്തിന്റെ തെക്ക്- കിഴക്ക് ഭാഗത്തായി പൂര്‍വികസ്വത്തായി കിട്ടിയ എട്ടുസെന്റ് ഭൂമിയില്‍ മകള്‍ സുരയ്യക്കും മരുമകന്‍ കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ മുഹമ്മദ് ഷാഫിക്കുമായി നിര്‍മിക്കുന്ന വീട് തെയ്യം കെട്ടിനുമുമ്പു തന്നെ പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്തി ആഘോഷപരിപാടികളില്‍ ഭാഗമാവണമെന്നതായിരുന്നു റസാക്കിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഇതിനായി 2500 സ്വക്‌യര്‍ഫീറ്റ് വിസ്തൃതിയില്‍ ഇരുനില വീടുകെട്ടി ചുറ്റുമതില്‍ കെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ തെയ്യംകെട്ടിന്റെ സുഗമമായ നടത്തിപ്പിനും വന്നെത്തുന്ന ജനങ്ങള്‍ക്കും ഇത് അസൗകര്യങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവില്‍ തെയ്യംകെട്ടിനുശേഷം ഗൃഹപ്രവേശനം നടത്താമെന്നും തടസമാവുന്ന ചുറ്റുമതില്‍ പൊളിച്ചുമാറ്റാനുമുള്ള തീരുമാനം റസാഖ് ക്ഷേത്രകമ്മിറ്റിയെ അറിയിക്കുകയായിരുന്നു. വീടും പരിസരവും തന്നെയാണ് വിവിധ സബ് കമ്മിറ്റികളുടെ ഓഫിസായി പ്രവര്‍ത്തിക്കുക. റസാഖിന്റെയും കുടുംബത്തിന്റെയും നല്ല മനസിന് വയനാട്ട് കുലവന്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ. വേണുരാജ് നമ്പ്യാരും ആഘോഷകമ്മിറ്റിയും നന്ദി പറഞ്ഞു. തെയ്യം കെട്ടിനുശേഷം ഉത്സവകമ്മിറ്റി തന്നെ വീടിന്റെ ചുറ്റുമതില്‍ നിര്‍മിച്ചുകൊടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."