പൊലിസ് മര്‍ദനമേറ്റ കുടുംബം ആശുപത്രിയില്‍
ഹരിപ്പാട്: പൊലിസ് മര്‍ദനമേറ്റ കുടുംബം ആശുപത്രിയില്‍.പള്ളിപ്പാട് നീണ്ടൂര്‍ കളീയ്ക്കല്‍ കിഴക്കതില്‍ അശോക് കുമാര്‍ (52), ഭാര്യ മായ ( 42), മക്കളായ ആദിത്യനാഥ് (12), അഭിനാഥ് (10) എന്നിവരാണ് ഹരിപ്പാട് പൊലിസിന്റെ ്രമര്‍ദ്ദനമേറ്റ് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയത്.മായയുടെ പിടലിയിലും നെഞ്ചിലും കൈയിലും നഖം കൊണ്ടുള്ള പോറലുകളേറ്റിട്ടുണ്ട്.ഇവരുടെ പിടലിക്ക് ഉളുക്ക് സംഭവിക്കുകയും ചെയ്തു.
സംഭവത്തെ പറ്റി വീട്ടുകാര്‍ പറയുന്നതിങ്ങിനെ : വ്യാഴം വൈകിട്ട് 4.30 ഓടെ പാന്റും ഷര്‍ട്ടുമിട്ട രണ്ടു പേര്‍ വീട്ടിലെത്തി ഉറങ്ങിക്കിടന്ന അശോകനെ വിളിച്ചുണര്‍ത്തി കുടുംബ വഴക്കിനെ തുടര്‍ന്ന് കൊടുത്ത സിവില്‍ കേസില്‍ അനുകൂല വിധി വന്നതിനെ തുടര്‍ന്ന് അനുജനെ കുടുംബ വീട്ടില്‍ നിന്ന് ഇറക്കി വിടണമെന്നും എല്ലാ സഹായങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും, അശോകന്റെ ബൈക്ക് വില്‍ക്കുന്നുണ്ടോ എന്നും അന്വേഷിക്കുകുകയും ചെയ്തു.
സംസാരിച്ചുകൊണ്ടിരിക്കെ വീണ്ടും രണ്ടു പേര്‍ കൂടി ബൈക്കിലെത്തുകയും പിന്നാലെ പൊലീസ് ജീപ്പില്‍ എസ്.ഐ കെ.ആനന്ദബാബു യൂനിഫോമില്‍ എത്തുകയും ഉടന്‍ തന്നെ എസ്.ഐ യുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലുണ്ടായിരുന്നവരും വന്നവരും കൂടി അശോകനെ കടന്നുപിടിക്കുകയുമായിരുന്നു.
അപ്പോഴാണ് വന്ന് സംസാരിച്ചുകൊണ്ടിരുന്നവര്‍ പൊലിസുകാരാണെന്ന് വീട്ടുകാരറിയുന്നത്.കാര്യമന്വേഷിച്ച അശോകനെ കാര്യമറിഞ്ഞേ നീ വരികയുള്ളോ എന്ന് ആക്രോശിച്ചു കൊണ്ട് പിടിച്ചു വലിച്ചു.
പിടിവലിക്കികിടയില്‍ അശോകന്റെ ഉടുതുണി ഉരിഞ്ഞു പോയിട്ട് അതെടുത്ത് ഉടുക്കുവാന്‍ സമ്മതിക്കാതെ ജീപ്പിലെടുത്തിട്ടു. ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മായയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങുകയും മൊബൈല്‍ തിരികെ കിട്ടാതെ മാറുകയില്ലെന്ന് പറഞ്ഞ് ജീപ്പിന് മുന്നില്‍ കിടന്ന മായയുടെ മുടിക്കുത്തിന് പിടിച്ചുയര്‍ത്തുകയും എടുത്തെറിയുകയും ചെയ്തു.
ഇതിനിടയിലാണ് മായയുടെ ശരീരത്ത് പരിക്കുകളേറ്റത്. പിടിവലിക്കിടയില്‍ കയറിയ കുട്ടികളെ എടുത്തെറിയുകയും മായയുടെ മാതാവിന്റെ താടിക്ക് ശക്തിയില്‍ തട്ടുകയും ചെയ്തു.കുടുംബ വഴക്കിനെ തുടര്‍ന്ന് നേരത്തേയുണ്ടായിരുന്ന പൊലീസ് കേസുകളിലെ തിക്താനുഭവങ്ങളെ തുടര്‍ന്ന് പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതും ഇവരോട് പോലീസിനുള്ള വൈരാഗ്യം ഇരട്ടിക്കുവാന്‍ കാരണമായെന്നും ഇവര്‍ പറയുന്നു.
അശോക് കുമാര്‍ ഹരിപ്പാട് താലൂക്ക് ഓഫീസ് ജീവനക്കാരനാണ്. ഇയാള്‍ക്കെതിരേ പൊലീസ്്ചാര്‍ജ്ജ് ചെയ്ത രണ്ടു കേസ്സുകളിലും ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്് മജിസ്‌ടേറ്റ് കോടതി ജാമ്യമനുവദിച്ചു. സംംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നിതങ്ങനെ: 2013 മുതല്‍ അശോകനും സഹോദരന്‍ ഹരികുമാറും തമ്മില്‍ കുടുംബ വഴക്കും കേസുകളുമുണ്ട്.
സഹോദര ഭാര്യ മായയെ അശോകന്‍ വീടുകയറി ആക്രമിച്ചുവെന്ന് പറഞ്ഞ് പരാതി നല്‍കിയിട്ടുണ്ട്. അത്്അന്വേഷിക്കുവാനെത്തിയ എസ്.ഐയേയും പൊലീസുകാരേയും കണ്ട് അശോകന്‍ ഇറങ്ങിയോടി. ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇതിനിടയില്‍ കടന്നു കയറിയ അശോകന്റെറെ ഭാര്യയേയും മക്കളേയും പിടിച്ചു മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇവരെ ഉപദ്രവിച്ചിട്ടില്ലെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."