പട്ടികജാതി സംഘടനയുടെ പേരില്‍ പണപ്പിരിവ്: യുവാവ് അറസ്റ്റില്‍
കട്ടപ്പന: പട്ടികജാതി പട്ടികവര്‍ഗ സംഘടനയുടെ പേരില്‍ പണപ്പിരിവ് നടത്തിയയാളെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടം തന്നിമൂട് ലക്ഷം കോളനി ശാന്തി ഭവനില്‍ ധര്‍മ്മനെയാണ് (42) വണ്ടന്‍മേട് അഡീഷണല്‍ എസ്.ഐ. ഒ.ജി. ഷാജു അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളില്‍ നിന്ന് മൂന്ന് രസീത് ബുക്കുകളും 1082 രൂപയും പിടിച്ചെടുത്തു. മൂന്ന് ബുക്കുകളില്‍ നിന്നുമാണ് രസീത് നല്‍കിയിട്ടുള്ളത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 5550 രൂപയാണ് ഇയാള്‍ പിരിച്ചത്. രസീത് ബുക്കില്‍ സംഘടനയുടെ പേരോ, സ്ഥലമോ, രേഖപ്പെടുത്തിയിട്ടില്ല. ഒരു രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഏത് സംഘടനയുടെതാണെന്ന് വ്യക്തമല്ല. മെയ് രണ്ടിന് എറണാകുളത്ത് വൈ.എം.സി.എ ഹാളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ സംഭാവന പിരിച്ചിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. എ.എസ്.ഐ മുരളീധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ്, മോഹനന്‍, കാമരാജ്, സന്തോഷ്, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."