നെഹ്‌റു പാരമ്പര്യമൂല്യങ്ങള്‍ കൈവെടിഞ്ഞ വ്യക്തിയാണെന്ന് അമിത് ഷാ
പൂനെ: ഇന്ത്യയുടെ തനതായ പാരമ്പര്യ മൂല്യങ്ങളെ കൈവിട്ട് വൈദേശിക ആശയങ്ങളെ സ്വീകരിച്ച വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഇന്ത്യന്‍ മൂല്യങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദീന്‍ ദയാല്‍ ഉപാധ്യയയുടെ ജീവചരിത്രമായ രാഷ്ട്രദ്രഷ്ടയുടെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം നെഹ്‌റുവിന്റെ കാഴ്ച്ചപ്പാടിനെ പിന്‍തള്ളിക്കൊണ്ട് സംസാരിച്ചത്.
ഇന്ത്യന്‍ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടാണ് അദ്ദേഹം ഭാരതീയ ജനസംഘം രൂപീകരിച്ചതെന്നും അതാണ് പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയായി വളര്‍ന്നത്.
സ്വാതന്ത്ര സമര കാലഘട്ടത്തില്‍ പല ആളുകളും പലവിധ ആശയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം അതിന്റെ അംഗീകാരം ലഭിച്ചത് കോണ്‍ഗ്രസിന് മാത്രമാണ്. ശേഷം കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയത് വിദേശ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനേയാണ്.
രാജ്യത്തിന് വേണ്ടി ഉപാധ്യായയും പാരമ്പര്യമൂല്യങ്ങള്‍ കൈവിടാതെതന്നെ പ്രവര്‍ത്തിച്ചു. ഇതിലൂടെ തന്നെയാണ് ഭാരതീയ ജനസംഘവും വളര്‍ന്നതെന്നും ബി.ജെ.പിയും അതേ മൂല്യങ്ങളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. ആഗോള നേതൃത്വത്തിലേക്ക് ഇന്ത്യ വളര്‍ന്നു പാരമ്പര്യമൂല്യങ്ങള്‍ കൈവിടാതെ തന്നെ. ഉപാധ്യായയുടെ ഈ തത്വത്തിലൂടെയാണ് ഇത് സാധ്യമായതെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."