'രജപുത്രന്മാരും യാദവന്മാരുമാണ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ മദ്യപിക്കുന്നത്': യു.പി മന്ത്രിയുടെ വീട്ടിലേക്ക് ചീമുട്ടയേറ്
ലഖ്‌നോ: രജപുത്രന്മാരും യാദവന്മാരുമാണ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ മദ്യപിക്കുന്നതെന്നു പറഞ്ഞ യു.പി മന്ത്രിയുടെ വീട്ടിലേക്ക് ചിമുട്ടയേറ്. മന്ത്രി ഓം പ്രകാശ് രാജ്ഭാര്‍ ആണ് പ്രതിഷേധം വിളിച്ചുവരുത്തിയത്.
ഇന്നലെ വാരണാസിയിലാണ് ഓം പ്രകാശ് വിവാദ പരാമര്‍ശം നടത്തിയത്. രാജ്ഭാറുകള്‍ക്കെതിരെയാണ് അധിക അധിക്ഷേപവും നടക്കുന്നത്. എന്നാല്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് യാദവന്മാരും രജപുത്രന്മാരുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതാണവരുടെ പാരമ്പര്യമെന്നും കൂടി മന്ത്രി വച്ചുകാച്ചി.
Protesters hurled tomatoes and eggs today at the home of Uttar Pradesh minister Om Prakash Rajbhar for saying that Rajputs and Yadavs consumed more liquor than others. pic.twitter.com/AUq2gTzsMR
— The Indian Express (@IndianExpress) April 28, 2018
സംഭവം വലിയ പ്രതിഷേധത്തിനു കാരണമാവുകയും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നിരവധി പേര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു. ചിലര്‍ ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. മന്ത്രിവീടിന്റെ പേരെഴുതിയ ബോര്‍ഡ് തകര്‍ക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ളവരെത്തി ഗെയ്റ്റിനു പുറത്തുനിന്ന് അകത്തേക്ക് തക്കാളി എറിയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."