ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി
ന്യൂഡല്‍ഹി: മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡന് സൗന്ദര്യമില്ലെന്ന വിവാദ പരാമര്‍ശം നടത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേവ് ഒടുവില്‍ മാപ്പ് പറഞ്ഞു.
ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അതിന്റെ മാന്യത കാണിക്കണമെന്ന ഡയാനയുടെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെയാണ് ബിപ്ലപിന്റെ മാപ്പു പറച്ചില്. സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല തന്റെ പരാമര്‍ശമെന്നും ബിപ്ലപ് പ്രതികരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. എല്ലാ സ്ത്രീകളെയും തന്റെ അമ്മയെപ്പോലെ കണ്ട് ബഹുമാനിക്കുന്നയാളാണ് താനെന്നും ബിപ്ലപ് പ്രതികരിച്ചു.
ലോകസുന്ദരിമാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉത്തമ സൗന്ദര്യം ഐശ്വര്യ റായിയുടെതായിരുന്നുവെന്നും ഡയാന ഹെയ്ഡന് ആ സൗന്ദര്യമില്ലായിരുന്നുവെന്നുമായിരുന്നു ബിപ്ലപിന്റെ വിവാദ പരാമര്‍ശം. ഇരുണ്ട നിറമുള്ള ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു വിഷയത്തില്‍ ഡയാനയുടെ പ്രതികരണം. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അതിന്റെ മാന്യത കാണിക്കണമെന്നും ഡയാന പറഞ്ഞു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്ന വിവാദ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് അടുത്ത വിവാദവുമായി ത്രിപുര മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."