പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപ് - റഷ്യ ഗൂഢാലോചനയില്ലെന്ന് കണ്ടെത്തല്‍
വാഷിങ്ടണ്‍: 2016ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ്- റഷ്യ ഗൂഢാലോചനയുണ്ടായിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
യു.എസ് പ്രതിനിധി സഭയുടെ രഹസ്യാന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന രീതിയില്‍ റഷ്യന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യമാണ് സമിതി പരിശോധിച്ചത്.
എന്നാല്‍ ട്രംപ്-റഷ്യ ഗൂഢാലോചന തെരഞ്ഞെടുപ്പില്‍ നടന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ഒരു വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് സമിതി വിവരങ്ങള്‍ ശേഖരിച്ചത്. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം ട്രംപ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."