HOME
DETAILS
MAL
വിരമിച്ച ഡോക്ടര്‍മാര്‍ക്ക് സര്‍വിസ് നീട്ടിനല്‍കിയത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകും
backup
June 06 2016 | 06:06 AM
തിരുവനന്തപുരം: മഴക്കാലം മുന്നില്‍കണ്ട് മെയ് 31ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ആറുമാസത്തേക്കുകൂടി നീട്ടിനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. മഴക്കാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടാതിരിക്കാനാണ് ഡോക്ടര്‍മാരുടെ കാലാവധി നീട്ടിനല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണ്‍ രണ്ടിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഡോക്ടര്‍മാരുടെ കാലാവധി നീട്ടിയത് പി.എസ്.സി നിയമനങ്ങളെ ബാധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഉദ്യോഗാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നാണ് സൂചന. മാത്രമല്ല, അസിസ്റ്റന്റ് സര്ജന് തസ്തികയിലേക്ക് നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 29ന് അവസാനിക്കുകയും മെയ് 31ന് പുതിയ ലിസ്റ്റ് നിലവില്‍വരികയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."