തെരഞ്ഞെടുപ്പ് ആഘോഷമാക്കാനുള്ളതല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്നതു ഭരണഘടനാപരമായ അവകാശമാണെന്നും ഇതിനെ ആഘോഷകരമാക്കുന്നതിനു പകരം മികച്ച ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവസരമാക്കി ഉപയോഗിക്കുകയാണു വേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ കുരുക്കില്‍പ്പെട്ടയാളാണ് താന്‍. അടിയന്തരമായി പലയിടങ്ങളില്‍ എത്തേണ്ട എത്രയോ ആളുകളെയാണ് കൊട്ടിക്കലാശത്തിന്റെ പേരില്‍ വഴിയില്‍ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടാണു കലാശക്കൊട്ട് വിഷയം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയത്. കോടതി അതു ഹരജിയായി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളനാദം പത്രാധിപരായിരുന്ന സി.പി.മമ്മുവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഹൈബി ഈഡന്‍ എം.എല്‍.എക്ക് സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പുരസ്‌കാരം പത്രപ്രവര്‍ത്തകനായ ഫ്രാന്‍സിസ് പെരുമനക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് സമ്മാനിച്ചു. സി.പി.മമ്മുവിന്റെ പത്‌നി സൈനബ മമ്മു അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യം, മുന്‍ ജില്ലാകലക്ടര്‍ എം.പി.ജോസഫ്, എന്‍.കെ.എ.ലത്തീഫ്, ജമാല്‍ കൊച്ചങ്ങാടി, കെ.പി.വേണു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."