ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രകൃതിദത്ത ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്നും വൃത്തിയാക്കണമെന്നും ദേശീയ ഹരിതട്രൈബ്യൂണല്‍. മണ്‍സൂണിനു മുന്‍പ് ഇക്കാര്യത്തില്‍ നടപടികളുണ്ടാവണമെന്നും ഡല്‍ഹി സര്‍ക്കാരിനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മൂന്നാഴ്ച സമയം അനുവദിക്കുകയും ചെയ്തു. മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിര്‍ദേശം നല്‍കി. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് വനം, പരിസ്ഥിതിമന്ത്രാലയം, നഗരവികസന മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഡല്‍ഹി ജലബോര്‍ഡ്, ഡല്‍ഹി വികസന അതോറിറ്റി എന്നിവയ്ക്ക് ഇക്കാര്യത്തില്‍ നോട്ടിസ് അയച്ചു.
വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നുവരുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ട്രൈബ്യൂണല്‍ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."