HOME
DETAILS
MAL
നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
backup
June 06 2016 | 10:06 AM
പുതുച്ചേരി: വി.നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ കിരണ്‍ ബേദി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ബീച്ച് റോഡിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, ചിന്നാ റെഡ്ഡി, തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
എ. നമശിവായം, എം. കന്തസാമി, എം.ഒ.എച്ച്.എഫ് ഷാജഹാന്, ആര്. കമല കണ്ണന്, മല്ലാടി കൃഷ്ണ റാവു എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങള്‍.30 അംഗ മന്ത്രിസഭയില്‍ 15 കോണ്‍ഗ്രസ് എം.എല്‍.എമാരുടേയും രണ്ട് ഡി.എം.കെ എം.എല്‍.എമാരുടേയും പിന്തുണയോടെയാണ് വി.നാരായണസ്വാമി സര്‍ക്കാര്‍ രൂപവത്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."