HOME
DETAILS
MAL
ഏറ്റുമാനൂരില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര് ശ്വാസം മുട്ടി മരിച്ചു
backup
June 06 2016 | 12:06 PM
കോട്ടയം: മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് സംഭവം.കാണക്കാരി സ്വദേശികളായ ജോമാന്‍ (35), ബിനോയ് (35) എന്നിവരാണു മരിച്ചത്.
സ്വകാര്യ ഹോട്ടലിനോടു ചേര്‍ന്നുള്ള അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം. മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഇരുവര്‍ക്കും ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് അവശനിലയിലായ ഇരുവരെയും മരം വെട്ടുകാരുടെ സഹായത്താല്‍ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് പുറത്തെടുത്തെടുക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."