പരിസ്ഥിതി ദിനാഘോഷം
നരിക്കുനി: കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 'ഹരിതഭൂമി' പരിസ്ഥിതി ക്ലബ്ബ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ്ന്റ് കെ. ജമീല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍.എ ഹരിദാസന്‍ അധ്യക്ഷനായി. 'പൊരുതുക കാടിനും ജീവനും, വന്യജീവി വ്യാപാരത്തോട് സന്ധിയില്ലാതെ'എന്ന വിഷയത്തില്‍ ശാസ്ത്ര ലേഖകന്‍ സുരേന്ദ്രന്‍ പുന്നശ്ശേരി മുഖ്യപ്രഭാഷണംനടത്തി.
താമരശേരി: പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ നാച്വര്‍ ഫ്രട്ടേണിറ്റി, ജി.എം.യു.പി സ്‌കൂള്‍ ഫ്‌ളോറ നാച്വര്‍ ക്ലബും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈ നടുകയും പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സത്യന്‍, ടി.എം അബ്ദുല്‍ ഹക്കീം, കെ.അബ്ദുല്‍ മജീദ്, സലീം വേണാടി, സി.പി റഷീദ്, മുഹമ്മദ് ഗഫൂര്‍ പി.സി, സി.പി കരീം നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രാസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. മഞ്ചട്ടി അങ്കനവാടി പരിസരത്ത് വൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സരസ്വതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.ഇറാഷ് അധ്യക്ഷനായി. നവാസ് ഈര്‍പ്പോണ, വി.കെ.എ കബീര്‍, ജോയിസ്, ഫസല്‍, ജംഷിദ്, റാഫി, മാസിന്‍, ദില്‍ഷാദ്, അല്‍ത്താഫ്, ഗീത, നബീല്‍, ജസീറലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒരു വിദ്യാര്‍ഥിക്ക് ഒരുമരം എന്ന പ്രമേയത്തില്‍ ഒയിസ്‌ക പുതുപ്പാടി ചാപ്റ്ററും ടി.കെ ട്രസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് 100 വൃക്ഷ തൈകള്‍ നട്ടു. ജോര്‍ജ്ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, സ്ഥിരം സമിതി ചെയര്‍മാന്‍ എം.ഇ ജലീല്‍, വാര്‍ഡ് മെമ്പര്‍ ജലീല്‍കോയതങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പരിസ്ഥിതി ദിന സംരക്ഷണ റാലി ടി.കെ ഹംസ ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് താമരശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ എം.എല്‍.എ മാരായ ജോര്‍ജ്ജ് എം തോമസ്, കാരാട്ട് റസാഖ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സരസ്വതി എന്നിവര്‍ ചേര്‍ന്ന് തെങ്ങിന്‍തൈ നട്ടു. ആര്‍.പി ഭാസ്രകക്കുറുപ്പ് എ.പി മുസ്തഫ, പി.കെ മുഹമ്മദ്കുട്ടിമോന്‍, വി.ലിജു, സന്ദീപ് മാടത്തില്‍, എ.സി ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
പുത്തൂര്‍ ജി.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം വിവിധപരിപാടകളോടെ നടത്തി. നവാഗതരായ കുട്ടികള്‍ക്ക് തൈങ്ങിന്‍ തൈകള്‍ കൃഷി ഓഫീസര്‍ ടി.ഡി മീന വിതരണം ചെയ്തു.
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കറിവേപ്പിന്‍ തൈകള്‍ വാര്‍ഡ് മെമ്പര്‍ വസന്ത രാജന്‍ വിതരണം ചെയ്തു.
ഫരിസ്ഥിതി ക്വിസ്സ്, പോസ്റ്റര്‍ നിരമ്മാണം എന്നിവ നടന്നു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ ഹെഡ്മാസ്റ്റര്‍ വി.ജെ അബ്രാഹം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊടുവള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളില്‍ തൈവിതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി റസാഖ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ആര്‍.സി ഷരീഫ് അധ്യക്ഷനായി. മുനീര്‍, അബ്ദുല്‍ ഗഫൂര്‍, ഫൈസല്‍ പടനിലം, മജീദ് കരിമ്പ, പാത്തുമ്മക്കുട്ടി ടീച്ചര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.പി മൂസ സ്വാഗതം പറഞ്ഞു.
കെ.എം.ഒ കോളജില്‍ വൃക്ഷത്തൈകള്‍ നടല്‍ പ്രിന്‍സിപ്പല്‍ പ്രഫ.ഒ.കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഇ.സി അബൂബക്കര്‍, ഡോ. ദേവദാസ്, പ്രൊഫ. ജേക്കബ്, മൊയ്തീന്‍ കോയ, എ.പി സിദ്ദീഖ്, പ്രൊഫ. ഫസലുറഹ്മാന്‍, പ്രൊഫ. അഭിലാഷ് സംസാരിച്ചു.
കൊടുവള്ളി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെയും ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ റൂറല്‍ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷാജി കൂടരഞ്ഞി അധ്യക്ഷനായി.
കൊടുവള്ളി നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍ മുഖ്യാതിഥിയായി.
കൗണ്‍സിലര്‍മാരായ കെ. ശിവദാസന്‍, യു.കെ അബൂബക്കര്‍, ഡോ. സാമുവല്‍ റോബര്‍ട്ട്, സി.ടി ഗണേശന്‍, ബാലസുബ്രഹ്മണ്യന്‍, കെ.സി വിശ്വന്‍, ഡോ. വി.സി നിത്യ, ഡോ.എം. രമ്യ സംസാരിച്ചു.
വിനില്‍ ലാല്‍ പിലാശ്ശേരി സ്വാഗതവും സുനില്‍ കണ്ണോറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."