ഉണ്ടോടിക്കടവ് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഉണ്ടോടിക്കടവ് ചെക്ക് ഡാം ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു.
കുന്ദമംഗലം, മടവൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിരു പങ്കുവയ്ക്കുന്ന പൂനൂര്‍ പുഴക്കു കുറുകെ ഉണ്ടോടിക്കടവില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്നതു ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ബണ്ടിന് 32 മീറ്റര്‍ നീളവും 1.50 മീറ്റര്‍ ഉയരവുമാണുള്ളത്. പാര്‍ശ്വഭാഗങ്ങള്‍ മൂന്ന് മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ബണ്ടിന്റെ മുകള്‍ഭാഗത്ത് 15 മീറ്റര്‍ നീളത്തില്‍ ഇരുഭാഗത്തും പാര്‍ശ്വഭിത്തി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വലതുഭാഗം 20 മീറ്റര്‍ നീളത്തിലും താഴ്ഭാഗം 30 മീറ്റര്‍ നീളത്തിലും കരിങ്കല്‍ ഭിത്തി നിര്‍മിക്കുകയും പുഴയിലേക്കും കുളിക്കടവിലേക്കും ഇറങ്ങിവരാന്‍ പ്രത്യേകം സ്റ്റെപ്പുകളും കൈവരിയും നിര്‍മിച്ചു മനോഹരമാക്കി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍, കെ. ശ്രീധരന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ എ.കെ ഷൗക്കത്തലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."