ട്രാഫിക് കമ്മിറ്റി കൂടിയിട്ട് ആറ് മാസം; മുവാറ്റുപുഴയില്‍ ഗതാഗത കുരുക്ക് രൂക്ഷം
മുവാറ്റുപുഴ: നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായിട്ടും മുവാറ്റുപുഴ നഗരസഭയില്‍ ട്രാഫിക് കമ്മിറ്റി കൂടിയിട്ട് ആറ് മാസം കഴിഞ്ഞു.
നഗരത്തിലെ ഗതാഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ എല്ലാ മൂന്ന് മാസവും കൂടുമ്പോള്‍ ട്രാഫിക് കമ്മിറ്റി കൂടുമായിരുന്നു. എന്നാല്‍ നിലവിലെ ഭരണ സമിതി അധികാരത്തില്‍ വന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും കമ്മിറ്റി വിളിച്ച് കൂട്ടുവാന്‍ കഴിഞ്ഞിട്ടില്ല. സ്കൂള്‍ തുറന്നതും കാലവര്‍ഷം ആരംഭിച്ചതോടെ നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഗതാഗത ഉപദേശക സമിതിയും ട്രാഫിക് കമ്മിറ്റിയും ചേര്‍ന്ന് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ ഇത് നടപ്പിലാക്കുകയും ചെയ്യുന്നതോടെ നഗരത്തില്‍ ഒരു പരിധിവരെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നഗരസഭാ അധികതരുടെ അനാസ്ഥയെ തുടര്‍ന്ന് യോഗം വിളിക്കാന്‍ വൈകുന്നതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാക്കിയിരിക്കുകയാണ്.
നഗരത്തിലെ അനധികൃത പാര്‍ക്കിംഗും ബസ് വേയിലേയും ഫുട്പാത്തുകളിലേയും അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതും ബസ്റ്റേപ്പുകള് കൃമീകരിക്കാത്തതും നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളാണ്.
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍സലാം, സി.എം.ഷുക്കൂര്‍, ജിനു ആന്റണി, ജയ്സണ്‍ തോട്ടത്തില്‍, സന്തോഷ്കുമാര്‍, ജയകൃഷ്ണന്‍നായര്‍, പ്രമീള ഗിരീഷ്കുമാര്‍, ഷൈല അബ്ദുള്ള, സുമിഷ നൗഷാദ്, ഷാലിന ബഷീര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."