പരിസ്ഥിതി ദിനം
നടുവണ്ണൂര്‍: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാവില്‍ എ.എം.എല്‍പി സ്‌കൂളില്‍ വനംവകുപ്പ് നല്‍കിയ വൃക്ഷതൈകള്‍ പ്രധാനാധ്യാപകന്‍ എം.കെ അബ്ദുറഹ്മാന്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. ഒന്ന് മുതല്‍ നാല് ക്ലാസുകളെ പ്രതിനിധീകരിച്ച് സ്‌കൂള്‍ മുറ്റത്ത് നാല് ചങ്ങാതിമരം നട്ടു. ഉച്ചയ്ക്ക് ശേഷം പരിസ്ഥിതി ക്വിസ് നടത്തി. പ്രമീണ നാഗത്തിങ്കല്‍, ഹരിപ്രിയ, എ അന്‍ജു, സി.കെ അഷ്‌റഫ് നേതൃത്വം നല്‍കി.
കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും സമിതി അംഗങ്ങളും ചേര്‍ന്ന് പരിസ്ഥിതി ദിനം ആചരിച്ചു. കാപ്പാട് ടൂറിസ്റ്റ് സെന്ററിന് മുന്നിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കിയും വൃക്ഷതൈ നട്ടുമാണ് കുട്ടികള്‍ ദിനാചരണത്തില്‍ പങ്കാളികളായത്. അഭയം പ്രിന്‍സിപ്പല്‍ ശ്രീശ്‌ന, പ്രസിഡന്റ് ഗംഗാധരന്‍, സെക്രട്ടറി എം.സി മമ്മദ്‌കോയ കെ ഭാസ്‌കരന്‍, രാധാകൃഷ്ണന്‍, അബ്ദുല്‍ ലത്തീഫ്, ഗോവിന്ദന്‍ നായര്‍ നേതൃത്വം നല്‍കി.
പയ്യോളി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തച്ചന്‍കുന്ന് സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകളും പ്ലാസ്റ്റിക് മാലിന്യ ശേഖരണ കിറ്റും വിതരണം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എളവന്‍തൊടി ലിജിത ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗ പ്രതിരോധ ബോധവല്‍കരണ ലഘുലേഖ പി.പി സബിത നല്‍കി. ആരോഗ്യ ബോധവല്‍കരണ ക്ലാസ്, പരിസ്ഥിതി സംരക്ഷണ സന്ദേശവും നല്‍കി. വി.ആര്‍ വിജയരാഘവന്‍, പ്രകാശന്‍, സി രാജേഷ്, കെ.പി ചന്ദ്രന്‍, മലയില്‍ ഷാജി, കുറ്റിയില്‍ ഗോപാലന്‍, മലയില്‍ സോമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."