റേഷന്‍ കടകള്‍ വഴി ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും: മന്ത്രി പി തിലോത്തമന്‍
ചേര്‍ത്തല: കേരളത്തിലെ റേഷന്‍ കടകള്‍ നവീകരിച്ച് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടയിലൂടെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി വിലക്കയറ്റം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കുള്ള വൃക്ഷതൈകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ.എ.എം ആരീഫ് എം.എല്‍.എയ്ക്ക് സ്വീകരണം നല്കി. ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അധ്യക്ഷതവഹിച്ചു. അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, അഡ്വ. ജോയികുട്ടി ജോസ്, അഡ്വ. കൃഷ്ണപ്രസാദ്, ചാക്കോ ഈപ്പന്‍, പ്രഷി പണ്ട്യാല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."