HOME
DETAILS

റമദാന്‍ വ്രതാരംഭത്തിന് തുടക്കമായി പ്രാര്‍ത്ഥനാനിര്‍ഭലമായിവിശ്വാസികള്‍

  
backup
June 07 2016 | 10:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%b0%e0%b4%82%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4

മലമ്പുഴ: ആത്മസംസ്‌കാരണത്തിന്റെയും സഹനാനൂഭൂതികളുടെ നാളുകളും ലൈലത്തുല്‍ഖദ്‌റിന്റെ ശ്രേഷ്ഠതയും വ്രതാനുഷ്ഠാനത്തിന്റെ മാഹാത്മ്യവുമായി ലോകമുസ്്‌ലീംകളില്‍ ഒരു റംസാന്‍ക്കൂടി സമാഗതമായി. ഇസ്്‌ലാം മതത്തിലെങ്ങും പ്രബോധനം ചെയ്ത സകല മൂല്യങ്ങളുടെയും സംക്ഷേപവും സന്തുലിതഫലവുമാണ് വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്. അന്നപാനീയങ്ങള്‍ വെടിഞ്ഞും വികാരവിചാരങ്ങള്‍ മറന്ന് അവയവ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും,
ദാനധര്‍മ്മങ്ങളും ഖുര്‍-ആന്‍ പാരായണവുമായി പുണ്യറമദാന്‍ മാസത്തെ മഹത്തരമാക്കുന്നു. പതിനൊന്നു മാസക്കാലത്തെ വ്യത്യസ്ത ജീവിതങ്ങളില്‍ നിന്നും വേറിട്ട് റമദാനു മുന്‍പേ വീടുകളും പള്ളികളും 'നനച്ചുകുളി' എന്ന ആചാരകര്‍മ്മത്തിലൂടെ റമദാനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു.
വ്രതത്തില്‍ മുഴുകുന്ന മുപ്പതുനാളുകള്‍ തിന്മകളെ ത്യജിച്ച് നന്മകളെ ഉയര്‍ത്തുന്ന ആചാര നടപടികളാല്‍ ഈശ്വര സന്നിധാനത്തെ പ്രീതിപ്പെടുത്തും വിധം മനസ്സിനെയും ശരീരത്തെയും പരിശീലനക്കളരിയാക്കി മാറ്റുകയാണ്.
പ്രഭാതം മുതല്‍ പ്രദോഷംവരെ വികാര -വിചാരാധികളില്ലാതെയും ദ്രാവക- ഘനപദാര്‍ത്ഥങ്ങള്‍ മനുഷ്യന്റെ നവദ്വാരങ്ങളിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കാതെയും രാപകലുകള്‍ പള്ളികളില്‍ ഇഅ്തികാഫ്, തറാവീഹ് നമസ്‌കാരം മുഴുനേര പ്രാര്‍ത്ഥനകളില്‍ മുഴുകിയും ഇസ്്‌ലാംമത വിശ്വാസികള്‍ വിശുദ്ധ റംസാനിനെ ശ്രേഷ്ഠമാക്കുന്നു.
ഓരോ സമുദായത്തിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുരീതിയില്‍ വ്രതമനുഷ്ടിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും വിഭിന്നമായ ത്യാഗ പരീക്ഷണം കൂടിയാണ് ഇസ്്‌ലാം മതത്തിലെ വ്രതം. മത്സ്യ - പക്ഷി - മൃഗാദികളില്‍ അവയുടെ ജീവിതചര്യകളില്‍ ഒരു നിശ്ചിത ഇടവേളയില്‍ ഭക്ഷണമില്ലാതെ കഴിയുമ്പോള്‍ അതിനുസമാനമായി മനുഷ്യന്‍ ഉപവാസമനുഷ്ഠിച്ച് ദൈവപ്രീതി നേടാനായി വ്രതമെടുക്കുന്നത്. സ്രഷ്ടാവിന്റെ സോപാനങ്ങള്‍ തുറന്നിട്ട സുന്ദരസുദിന രാത്രങ്ങളില്‍ റമദാനിലെ വ്രതാനുഷ്ഠാനങ്ങളെ പരിപൂര്‍ണ്ണമായുള്‍ക്കൊള്ളാനുള്ള കഴിവാണ് മനുഷ്യന്റേത്. റമദാനിലെ മുപ്പതുനാളുകളെ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും മൂന്നു പത്തുനാളുകളാക്കി തിരിച്ചിരിക്കുന്നു. മുപ്പതുനാളുകളിലും രാത്രി ഇശാ നമസ്‌കാര ശേഷം തറാവീഹ് നമസ്‌കാരം നിര്‍വ്വഹിക്കുന്നു.
ബദര്‍യുദ്ധത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ബദര്‍ദിനമായ റംസാനിലെ പതിനേഴാം രാവും 27 -ാം രാവും പ്രാര്‍ത്ഥനാനിരതമായ നാളുകളാണ്. മുസ്്‌ലീം മാനവലോകത്തിനായി ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥം ഇറക്കിയ ലൈലത്തുല്‍ഖദ്ര്‍ 27-ാം രാവിലാണെന്നതിനാല്‍ അന്നത്തെ രാത്രി പുലരുവോളം മുഴുനീള പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവുമായി വിശ്വാസികള്‍ പള്ളികളില്‍ കൂടുന്നു. മരണാനന്തരം ദൈവസന്നിധിയിലെത്താന്‍ വിവിധ മതങ്ങളിലെ വേദഗ്രന്ഥങ്ങള്‍ വിവിധ രീതിയില്‍ പ്രതിപാധിക്കുമ്പോള്‍ ഇസ്്‌ലാം മതത്തിലെ ജീവിതരീതിയില്‍ മരണാനന്തര ജീവിതം ഏറെ വ്യത്യസ്തവും കഠിനവുമാണ്. പതിനൊന്നു മാസക്കാലത്തെ തിന്മജീവിതത്തില്‍ നിന്നും ഏതൊരു കാഠിന്യഹൃദയനും റമദാനിലെ വ്രതാനുഷ്ഠാന നാളുകളെ പൂര്‍ത്തീകരിക്കുമ്പോള്‍ ശവ്വാല്‍ മാസത്തിലെ പൊന്നമ്പിളി മാനത്തു തെളിയുന്നതോടെ ആത്മസമര്‍പ്പണത്തിന്റെ റമദാന്‍ മാസത്തിനുപരിസമാപ്തിയാകുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago