HOME
DETAILS
MAL
കുടിവെള്ളം നല്‍കാന്‍ പദ്ധതി
backup
June 07 2016 | 10:06 AM
ഗുരുവായൂര്‍: ബസ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ സര്‍ക്കാര്‍ ആക്ട്‌സ് പദ്ധതി. കിണറുകളില്‍ നിന്നെടുക്കുന്ന ശുദ്ധജലമാണ് ആക്ട്‌സ് ഓഫിസിന്റെ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ടാപ്പിലൂടെ നല്‍കുക.
പരിസ്ഥിതിദിനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. തൊഴിയൂര്‍ അല്‍-അമീന്‍ ഇവന്റ്‌സ് & കാറ്ററേഴ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ നിര്‍വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രകാശ് ഈശ്വര്‍ പരിസ്ഥിതി സന്ദേശം നല്‍കി. ആക്ട്‌സ് പ്രസിഡന്റ് കെപിഎ റഷീദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."