HOME
DETAILS
MAL
മന്ത്രിയെ വെല്ലുവിളിച്ച് വനിതാ പൊലിസ് ഓഫിസറുടെ രാജി
backup
June 07 2016 | 15:06 PM
ബംഗളൂരു: മന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് രണ്ടുതവണ സ്ഥലംമാറ്റപ്പെട്ട വനിതാ പൊലിസ് ഓഫിസര്‍ രാജിവച്ചു. പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് അനുപമ ഷേണായിയായാണ് ഫേസ്ബുക്കിലൂടെ തന്റെ രാജിവാര്‍ത്ത ലോകത്തെ അറിയിച്ചത്.
'ഞാന്‍ രാജിവയ്ക്കുകയാണ്, നിങ്ങള്‍ എപ്പോഴാണ് രാജിവെക്കുന്നത് പരമേശ്വര്‍ നായിക്?' എന്നാണ് അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കര്‍ണാടക തൊഴില്‍മന്ത്രി പി.ടി പരമേശ്വര നായിക്കിന്റെ ഫോണ്‍ അറ്റന്റ് ചെയ്യാതിരുന്നതാണ് വനിതാ പൊലിസ് ഓഫിസര്‍ക്ക് വിനയായത്. എന്നാല്‍ കുട്ലിഗി ജില്ലയിലെ മദ്യമാഫിയക്കെതിരായ നീക്കങ്ങളാണ് ഓഫിസര്‍ക്കെതിരേ നടപടിക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."