HOME
DETAILS

തുര്‍ക്കിയില്‍ പൊലിസിനു നേരെ ആക്രമണം: 11 മരണം

  
backup
June 07 2016 | 23:06 PM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81

ഇസ്താംബൂള്‍: തുര്‍ക്കിയിലെ മധ്യ ഇസ്താംബൂളില്‍ പൊലിസിനെ ലക്ഷ്യംവച്ചുള്ള ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴുപേര്‍ പൊലിസ് സേനാംഗങ്ങളും നാലുപേര്‍ സ്വദേശികളുമാണ്.
സ്‌ഫോടനത്തതില്‍ 36 പേര്‍ക്ക് പരുക്കേറ്റതായും മൂന്നു പേരുടെ നിലഗുരുതരമാണെന്നും ഇസ്താംബൂള്‍ ഗവര്‍ണര്‍ വസിപ് സഹിന്‍ പറഞ്ഞു. മെട്രോസ്റ്റേഷനും ടൂറിസ്റ്റ് കേന്ദ്രവുമായ സുലൈമാനിയ്യ മസ്ജിദിനു സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണങ്ങള്‍ പതിവായ തുര്‍ക്കിയില്‍ റമദാനിലെ സ്‌ഫോടനം രാജ്യത്തെ ഭീതിയിലാക്കിയിട്ടുണ്ട്.
രണ്ടു സ്‌ഫോടനങ്ങളാണ് നടന്നതെന്നും പൊലിസ് ബസിനു സമീപത്തെ വിദൂരനിയന്ത്രിത കാര്‍ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
 ഇസ്താംബൂളിലെ ബെയ്‌സിത് ജില്ലയിലേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ ടി.ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു. മാപ്പുനല്‍കാനാകാത്ത ദ്രോഹമാണിതെന്നും തീവ്രവാദത്തെ അമര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയില്‍ ടൂറിസ്റ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് ഈവര്‍ഷം രണ്ട് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. രണ്ടു ആക്രമണങ്ങളും ഐ.എസ് ആണ് നടത്തിയതെന്നാണ് സംശയിച്ചിരുന്നത്. അങ്കാറയില്‍ തുര്‍ക്കി വിമതരായ കുര്‍ദുകളും ആക്രമണം നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago