HOME
DETAILS
MAL
മോട്ടോര്‍ വാഹന വകുപ്പ് പരിശോധന: സ്കൂള്‍ വാഹനങ്ങള്കെതിരേ നടപടി
backup
June 08 2016 | 03:06 AM
കാലടി: മോട്ടോര്‍ വാഹന വകുപ്പ് സ്ക്വാഡ് ആര്.ടി.ഒ നിര്‍ദേശ പ്രകാരം കാലടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ അടക്കം നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തു.
വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ട് പോയതിന് എട്ട് വാഹനങ്ങള്‍കെതിരെ കേസെടുത്തു. പെര്‍മിറ്റില്ലാതെയും ടാക്സ് അടക്കാതെയും സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഒരു വാഹനത്തിനെതിരെയും കേസെടുത്തു. ചെങ്ങല്‍ സെന്റ് ജോസഫ് സ്കൂളിന് മുന്‍പിലൂടെ സര്‍വീസ് നടത്തിയിട്ടും വിദ്യാര്‍ഥികളെ സ്കൂളിന് മുന്‍പിലുള്ള സ്റ്റോപ്പില്‍ ഇറക്കാതെ കാലടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട സ്വകാര്യ ബസിനെതിരെയും നടപടിയെടുത്തു. പരിശോധന തുടരുമെന്നും ക്രമക്കേടുകള്‍ കണ്ടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."