കുളമ്പുരോഗ പ്രതിരോധ പദ്ധതിക്ക് തുടക്കം
ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ അര്‍ത്തുങ്കല്‍ മൃഗാശുപത്രി മുഖേന മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ പദ്ധതിക്ക് തുടക്കമായി. അരീപ്പറമ്പ് ക്ഷീരസംഘത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി എ സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു.
അര്‍ത്തുങ്കല്‍ വെറ്റനറി സര്‍ജന്‍ ഡോ. ശാലിനി വില്‍ക്കിന്‍സന്‍ പശുക്കിടാവിന് പ്രഥമ കുത്തിവയ്പ് നല്‍കി. തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള കിടാരികളെ മുതല്‍ വലിയ പശുക്കളെവരെ പ്രതിരോധ കുത്തിവയ്പിന് നിര്‍ബന്ധമായും വിധേയമാക്കും. അതുവഴി കുളമ്പുരോഗം പൂര്‍ണമായി തടയാന്‍ സാധിക്കുമെന്ന് വെറ്റിനറി സര്‍ജന്‍ അറിയിച്ചു. ഏഴു മാസത്തിന് മുകളില്‍ ചനയുളള പശുക്കളെ കുത്തിവെയ്പില്‍നിന്ന് ഒഴിവാക്കും. പ്രസവത്തിനാന്തരം മാത്രം ഇവയെ കുത്തിവെയ്പിന് വിധേയമാക്കാം. പ്രവൃത്തി ദിവസങ്ങളില്‍ ഒരുമാസത്തോളം ഭവന സന്ദര്‍ശനം നടത്തി മൃഗാശുപത്രി ജീവനക്കാര്‍ കുത്തിവെയ്പ് നടത്തുമ്പോള്‍ ഉരുക്കളുടെ ഉടമസ്ഥര്‍ ആധാര്‍ നമ്പര്‍, ഗൃഹനാഥന്റെ പേര,് വിലാസം എന്നിവ ജീവനക്കാര്‍ക്ക് നല്‍കുകയും കുത്തിവെയ്പുമായി സഹകരിക്കുകയും ചെയ്യണമെന്ന് വെറ്റിനറി സര്‍ജന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."