HOME
DETAILS
MAL
പാതയോര ഉദ്യാന പദ്ധതിക്ക് ഇടവെട്ടിയില്‍ തുടക്കമായി
backup
June 08 2016 | 05:06 AM
തൊടുപുഴ: ഇടവെട്ടിച്ചിറ വാര്‍ഡിലെ ആരോഗ്യ സഭകളുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പ്രഭാത-സായാഹ്ന നടത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാതയോര ആരോഗ്യ ഉദ്യാനം പദ്ധതിക്ക് തുടക്കമായി. മാലിന്യമുക്തമാക്കിയ ഇടവെട്ടി വനഭൂമിയുടെ കനാല്‍ റോഡിനോട് ചേര്‍ന്നുള്ള 750 മീറ്റര്‍ ദുരമാണ് പദ്ധതിയുടെ പരിധി.
വനം-ആരോഗ്യ വകുപ്പുകളും കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് തൊടുപുഴ എന്‍എസ്എസ് യൂണിറ്റ്, ഇടവെട്ടിച്ചിറ വാര്‍ഡ് വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം തൈകളാണ് നട്ടത്. പദ്ധതി കോതമംഗലം ഡിഎഫ്ഒ കെ എസ് ദീപ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി എം മുജീബ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."