ബാര്‍ജ് ഉപയോഗിച്ച് അമോണിയം കൊണ്ടുപോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
കൊച്ചി: ബാര്‍ജ് ഉപയോഗിച്ച് അമോണിയ കൊണ്ടുപോകുന്നതിന് ഫാക്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് കലക്ടര്‍ പിന്‍വലിച്ചു. ഇന്നലെ വൈകുന്നേരമാണ് നിരോധം പിന്‍വലിച്ചതായി അറിയിപ്പു ലഭിച്ചതെന്ന് ഫാക്ട് അധികൃതര്‍ പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ അമോണിയ കൊണ്ടുപോകാന്‍ തുടങ്ങും. മെയ് 20 ന് ബാര്‍ജില്‍ നിന്ന് അമോണിയ ചോര്‍ന്ന് അപകടമുണ്ടായതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അമോണിയ നീക്കുന്നതിനു കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇവയില്‍ ഭൂരിഭാഗവും നടപ്പിലാക്കി. ബാക്കിയുള്ളവ ഉടന്‍ തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഫാക്ട് അധികൃതര്‍ പറഞ്ഞു.
അമോണിയ നീക്കം നിലച്ചതോടെ ഫാക്ടിന് പ്രതിദിനം രണ്ടു കോടി രൂപയാണ് നഷ്ടമുണ്ടായത്. ഫാക്ടംഫോസ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന സമയത്താണ് നിരോധം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."