കാത്തിരിപ്പുകള്‍ വിഫലം; കാലിക്കടവ് പാലം ഇനിയും യാഥാര്‍ഥ്യമായില്ല
കുന്നുംകൈ: ഭീമനടി കാലിക്കടവ് ചൈത്രവാഹിനി പുഴയ്ക്കു കുറുകെ പാലത്തിനായി ജനങ്ങള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചെന്നടുക്കം, മുള്ളങ്കല്ല്, തലോലപ്പോയില്‍, കമ്മാടം നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ഈ പാലം.
ഇപ്പോള്‍ താല്‍ക്കാലിക കമ്പിപ്പാലം മാത്രമുള്ള ഇവിടെ കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചുവേണം പ്രധാന റോഡിലെത്താന്‍.
അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാങ്ങോട് വഴി ചെന്നടുക്കത്തെക്കുള്ള ജീപ്പ് സര്‍വിസാണ് ഇപ്പോള്‍ ഏകമാര്‍ഗം. അഞ്ച് കിലോമീറ്ററുകളോളം നടന്നുവേണം ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താന്‍.
വേനല്‍കാലത്ത് ഇതുവഴി സഞ്ചരിക്കാമെങ്കിലും മഴക്കാലത്ത് ഇതുവഴിയുള്ള സഞ്ചാരം ദുരിതമാണ് സമ്മാനിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ ചെന്നടുക്കംവഴി കമ്മാടം ചിറ്റാരിക്കലില്‍ എത്താന്‍ ഈ റോഡ് എളുപ്പമാര്‍ഗമാവും. മുള്ളങ്കല്ല്, എസ് വളവ് എന്നീ റോഡില്‍ ജില്ലാ പഞ്ചായത്ത് റോഡ് മുന്‍പ് വീതികൂട്ടി ടാറിങ് നടത്തിയതിനാല്‍ ബസ് സര്‍വിസിനും സൗകര്യപ്രദമാണ്.
പ്രദേശത്തെ നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. മുന്‍ എല്‍.ഡി.എഫ് ഭരണകാലത്ത് പാലത്തിനായി നാട്ടുകാര്‍ ഒന്നടങ്കം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് തുടര്‍നടപടിയൊന്നും ഉ ണ്ടായില്ല.
എങ്കിലും പുതിയ സര്‍ക്കാരില്‍നിന്നും പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."