കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്ക്കൂള് തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു
എരുമപ്പെട്ടി: ഹൈക്കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്ക്കൂള് തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കിരാലൂര്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിരവധി പേര് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം കല്ല്യാണി.എസ്.നായര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സംരക്ഷണ സമിതി ചെയര്‍മാനും വേലൂര്‍ ഗ്രാമപഞ്ചായത്തംഗവുമായ അരുന്ധതി സുരേഷ് അധ്യക്ഷയായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം സേവിയര്‍ ചിറ്റിലപ്പിള്ളി, ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി ഷാജി വരവൂര്‍, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം കുരിയാക്കോസ് ജോണ്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രന് അമ്പക്കാട്ട്, അവണൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ആര് സന്തോഷ്, സമര സമിതി കണ്‍വീനര്‍ പി.കെ ഹരികൃഷ്ണന് മാസ്റ്റര്‍, വേലൂര്‍ പഞ്ചായത്തംഗങ്ങളായ പി.കെ ശ്യാംകുമാര്‍, എല്‍സി ഔസേഫ്, സ്വപ്ന രാമചന്ദ്രന് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."