HOME
DETAILS

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

  
Web Desk
December 15, 2024 | 9:26 AM

Russian Troops Withdraw from Syria as Rebels Gain Control

ലതാകിയ: സിറിയയില്‍ അധികാരം വിമതര്‍ പിടിച്ചതോടെ വിമതരെ തുരുത്താന്‍ അസദിനൊപ്പം പ്രവര്‍ത്തിച്ച റഷ്യന്‍ സൈനികര്‍ മടങ്ങുന്നു. ആദ്യ റഷ്യന്‍ കാര്‍ഗോ വിമാനം സിറിയയില്‍നിന്ന് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റഷ്യന്‍ സൈനിക താവളങ്ങളിലെ കവചിത വാഹനങ്ങളും മറ്റും ലതാകിയയിലെ തുറമുഖത്തും മറ്റുമായി എത്തിച്ചിരുന്നു. വിമതര്‍ പിടിച്ചെടുത്ത കേന്ദ്രങ്ങളിലെ റഷ്യന്‍ സൈനിക കവചിത വാഹനങ്ങള്‍ റഷ്യന്‍ പതാകയുമായി നാവിക താവളം ലക്ഷ്യമാക്കി നീങ്ങുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഒരാഴ്ച മുന്‍പുവരെ വിമതരെ തുരത്താന്‍ റഷ്യന്‍ വ്യോമസേന അലെപ്പോയിലടക്കം വന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ റഷ്യന്‍ സൈനിക താവളങ്ങള്‍ക്ക് ഇപ്പോള്‍ വിമത സേനയാണ് സംരക്ഷണം നല്‍കുന്നത്.

ലതാകിയയിലെ തീരദേശ താവളമായ ഹുനെയ്മിന്‍ താവളത്തില്‍ നിന്നാണ് ഇന്നലെ ആദ്യ കാര്‍ഗോ വിമാനം ലിബിയയിലേക്ക് പറന്നത്. ഈ താവളത്തിന്റെ കവാടത്തില്‍ വിമത സൈനികരാണ് കാവല്‍ നില്‍ക്കുന്നത്. റഷ്യന്‍ സൈനികര്‍ക്ക് രാജ്യം വിടാനുള്ള സൗകര്യം ചെയ്തു നല്‍കാനാണ് തീരുമാനം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ റഷ്യന്‍ സേന സിറിയ വിടും. സിറിയന്‍ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ രാജ്യംവിടാന്‍ സഹായിച്ചത് റഷ്യന്‍ വ്യോമസേനയാണ്.

സൈനിക നീക്കത്തിനും മറ്റുമായി സിറിയയിലെ എച്ച്.ടി.എസ് പൊളിറ്റിക്കല്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയതായി റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി മികായില്‍ ബോഗ്ഡനോവ് പറഞ്ഞു.

 

With rebel forces gaining control in Syria, Russian troops supporting President Bashar al-Assad have begun withdrawing. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago