ദുരന്ത ഭീതി ഉയര്‍ത്തി ജനവാസ മേഖലയില്‍ വൈദ്യുതി വകുപ്പ് കെട്ടിടം
വടക്കാഞ്ചേരി: പൊളിച്ച് മാറ്റി കൊണ്ടിരിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ പഴയ കെട്ടിടം ദുരന്ത ഭീതി ഉയര്‍ത്തുന്നു. വടക്കാഞ്ചേരി ഡിവിഷന് ഓഫിസ് കെട്ടിടമാണ് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നത്. നിരവധി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തേക്കുള്ള ഇടുങ്ങിയ റോഡിനടുത്താണ് കെട്ടിടം.
പൊളിച്ച് മാറ്റാന്‍ കരാര്‍ നല്‍കിയതാണെങ്കിലും കരാറുകാരന്റെ മെല്ലേപോക്കാണ് പ്രതിസന്ധി. ഇതിനകം തന്നെ മേല്‍ക്കൂരയും മറ്റും പൊളിച്ച് നീക്കി കഴിഞ്ഞു.
വലിയ കെട്ടിടത്തിന്റെ ചുമരുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇത് വന്‍ ഉയരത്തിലാണ് നില കൊള്ളുന്നത്. മഴ ശക്തമായതോടെ കെട്ടിട അവശിഷ്ടങ്ങള്‍ ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തോട് തൊട്ടുള്ള മതില് റോഡിലേക്ക് ഇടിഞ്ഞ് വീണ് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും മണ്ണും കല്ലും ഇവിടെ നിന്ന് നീക്കം ചെയ്യാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. കരാറുകാരനെ കുറ്റപ്പെടുത്തി കൈ കഴുകുന്ന വൈദ്യുതി വകുപ്പിനെതിരേയും പ്രതിഷേധം കനക്കുകയാണ്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം എന്തെങ്കിലും ചെയ്യുക എന്ന നിലപാടാണ് അധികൃതരുടേതെന്ന വിമര്‍ശനവും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."