HOME
DETAILS
MAL
വേണേല്‍ 'വള്ള'മിറക്കാം
backup
June 09 2016 | 05:06 AM
മേപ്പാടി: മേപ്പാടി-നെടുമ്പാല-മുക്കംകുന്ന് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് റോഡ് തോട് പോലെയായി. കുഴിയില്‍ വീണ് ഇരുചക്രവാഹനക്കാര്‍ക്ക് പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്. നെടുമ്പാല മുതല്‍ മുക്കംകുന്ന് വരെയുള്ള ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത്. മഴക്ക് മുമ്പ് അറ്റകുറ്റപണികളെങ്കിലും നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. മഴ ശക്തമായാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം കൂടുതല്‍ പ്രയാസകരമാവും. കുഴികളില്‍ കല്ല് പൊടിയിടാനെങ്കിലും അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."