HOME
DETAILS
MAL
മാന്‍ വേട്ട; രണ്ടു പേര് കീഴടങ്ങി
backup
June 09 2016 | 05:06 AM
മേപ്പാടി: മാനിനെ വേട്ടയാടി ഇറച്ചിയാക്കി വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ റെയ്ഞ്ച് ഒഫിസില്‍ കീഴടങ്ങി. താഞ്ഞിലോട് വെള്ളത്തൂര്‍ മുഹമ്മദ്, മകന് ലത്തീഫ് (30) എന്നിവരാണ് റെയ്ഞ്ചി ഓഫിസര്‍ ഹരീഷ് ചന്ദ്രന് മുമ്പാകെ കീഴടങ്ങിയത്. സംഭവത്തില്‍ മീനാക്ഷി സ്വദേശി മുരുകന്, ചുളിക്ക സ്വദേശികളായ നാസര്‍, സൈതലവി എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്.
ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കഴിഞ്ഞ മൂന്നാം തിയതി മീനാക്ഷി എസ്റ്റേറ്റില്‍ വെച്ചാണ് സംഘം മാനിനെ നാടന്‍ തോക്കുപയോഗിച്ച് വോട്ടയാടിയത്. പിടിയിലായ ലത്തീഫ് മാന്‍ വേട്ടയില്‍ പങ്കാളിയായിട്ടില്ലങ്കിലും സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയതോടെ ലത്തീഫിനെയും പ്രതിചേര്‍ക്കുകയായിരുന്നു. പ്രതികളെയും തോക്കും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാണ്. കീഴടങ്ങിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."