മെഹ്ഫില്‍ 2016 ശനിയാഴ്ച മുട്ടില്‍ യതീംഖാനയില്‍
മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ യുവജനസംഘടനയായ ഒയാസിസിന്റെ രൂപീകരണവും യുവാക്കള്‍ക്കുള്ള പഠനപരിശീലന പരിപാടിയും 'മെഹ്ഫില്‍ 2016' ശനിയാഴ്ച രാവിലെ 10ന് മുട്ടില്‍ യതീംഖാന ക്യാംപസില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നുള്ള 35 വയസ്സില്‍ താഴെയുള്ള യുവാക്കളാണ് പ്രതിനിധികള്‍. സാമൂഹിക ശാസ്ത്രജ്ഞനായ ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ്, സിജി മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിസാം ക്ലാസെടുക്കും.
പേരാമ്പ്ര ജബലുന്നൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ റഫീഖ് സകരിയ ഫൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി, സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സംബന്ധിക്കും.
പങ്കെടുക്കുന്നവര്‍ അതാത് മഹല്ലുകളില്‍ നിന്നും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446254004.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."