മതില്‍ കെട്ടുന്നത് പിണറായിക്ക് നവോത്ഥാന നായക പട്ടം നേടാന്‍: കെ. സുധാകരന്‍
കുറ്റ്യാടി: നവോത്ഥാനത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കെട്ടുന്ന വനിതാ മതില്‍ പിണറായി വിജയന് അഭിനവ നവോത്ഥാന നായക പട്ടം നേടാന്‍ മാത്രമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ദിദ്വിന പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ച നീക്കം അന്വേഷണ വിധേയമാക്കണം. ശബരിമല തകര്‍ത്താല്‍ ഈ ക്ഷേത്രത്തിന് കീഴിലെ 1632 ചെറുക്ഷേത്രങ്ങളെല്ലാം തകരും. ഇതോടെ കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന നിരീശ്വരവാദത്തിന് കൂടുതല്‍ പ്രസക്തിയുണ്ടാവുന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് മതേതര കേളത്തില്‍ വിലപ്പോവില്ല. കര്‍ഷകര്‍ക്കും പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് അവസാന സമയമായിട്ടും ഇവയിലൊന്നും പാലിക്കാനായിട്ടില്ല.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ തന്നെ അധികാരം തിരിച്ചേല്‍പ്പിക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ജെ സജീവ് കുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി അംഗങ്ങളായ വി.എം ചന്ദ്രന്‍, കെ.പി രാജന്‍, ഡി.സി.സി ജന.സെക്രട്ടറിമാരായ മൂനീര്‍ എരവത്ത്, കെ.പി സാജു, മരക്കാട്ടേരി ദാമോദരന്‍, ശ്രീജേഷ് ഊരത്ത്, നൗഷാദ് കോവില്ലത്ത്, സി.സി സൂപ്പി മാസ്റ്റര്‍, കെ.പി അബ്ദുല്‍ മജീദ്, പി.കെ സുരേഷ്, കെ കുഞ്ഞബ്ദുല്ല, സുരേഷ് ബാബു, പി.പി ദിനേഷന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."