വനിതാ മതിലിന് ജീവനക്കാര്‍ക്ക് ചുമതല: എന്‍.ജി.ഒ അസോസിയേഷന് പ്രതിഷേധിച്ചു
കോഴിക്കോട്: വനിതാ മതിലില്‍ ജീവനക്കാരെ പങ്കാളിയാക്കാനുള്ള സര്‍ക്കാര്‍ ശ്രമം നിയമവിരുദ്ധമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ. പ്രദീപന് പറഞ്ഞു. സ്ത്രീകളെ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിനെതിരേ ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ എക്സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണ് ജില്ലയില്‍ അഴിയൂര്‍ പൂഴിത്തല മുതല്‍ കോഴിക്കോട് ബൈപാസ് ജങ്ഷന്-വൈദ്യരങ്ങാടി വരെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ജില്ലാ സെക്രട്ടറി ശശികുമാര്‍ കാവാട്ട്, സംസ്ഥാന കമ്മിറ്റി അംഗം സിജു കെ. നായര്‍, ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചോമ്പാല, പ്രേംനാഥ് മംഗലശ്ശേരി, എം.ടി ബിജിത്ത്, പി.പി പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."