മാടക്കര താഴത്തൂര്‍ നമ്പ്യാര്‍കുന്ന് റോഡ്: പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന്
ചീരാല്‍: മാടക്കര താഴത്തൂര്‍ നമ്പ്യാര്‍കുന്ന് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ട് പഴക്കമുണ്ടായിട്ടും ഇതുവരെയും ശാപമോക്ഷമായില്ല.
യാത്രക്കാരുടെ നടുവൊടിയുന്ന വിധം റോഡ് പാടെ തകര്‍ന്നിരിക്കയാണ്. മാടക്കര തോടിന്റെ പാലവും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചതും ദ്രവിച്ചതുമാണ്. തമിഴ്നാടിനെ ബന്ധിപ്പിക്കുന്ന നെന്മേനി പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നുകൂടിയാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം സ്കൂള്‍ ബസുകളുള്‍പ്പടെയുള്ള വാഹനങ്ങള്‍ ഇതുവഴി ഓടുന്നത് ജീവന് പണയപ്പെടുത്തിയാണ്. നിരവധി സമരങ്ങളും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി ധാരാളം പരാതികളും നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
ഒരു കോടി രൂപ ആവശ്യമുള്ള റോഡിന് കുഴികളടക്കാന്‍ ജില്ലാ പഞ്ചായത്ത് ചെറിയ തുക വകയിരുത്തിയെങ്കിലും പ്രവൃത്തി നടന്നില്ല. േ
റാഡ് പൊതുമരാമത്തിന് കൈമാറാന്‍ ജില്ലാ പഞ്ചായത്ത് തടസം നില്‍ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഓട്ടോ റിക്ഷയുള്പ്പടെയുള്ള ടാക്സികള്‍ ഇതുവഴി സര്‍വിസ് നടത്താന്‍ പോലും മടിക്കുകയാണ്. എത്രയും വേഗത്തില്‍ ആവശ്യമായ നടപടിയെക്കാത്ത പക്ഷം പ്രദേശത്തെ ജനങ്ങളെ പങ്കെടുപ്പിച്ച് ശക്തമായ സമരത്തിനിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."