HOME
DETAILS

വലിയപറമ്പ് പഞ്ചായത്ത് ഇനി മാതൃക ഉത്തരവാദിത്ത വിനോദസഞ്ചാര ഗ്രാമം

  
backup
January 01, 2019 | 5:32 AM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8

തൃക്കരിപ്പൂര്‍: വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിനായി വലിയപറമ്പ് പഞ്ചായത്തില്‍ മാതൃക വിനോദ സഞ്ചാര പദ്ധതി വരുന്നു. കുടുംബശ്രീ സംരംഭങ്ങളെ പരിപോഷിപ്പിക്കുക, പ്രദേശവാസികളെ വിനോദ സഞ്ചാര പദ്ധതിയുമായി ബന്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്ന 13 പഞ്ചായത്തുകളില്‍ ജില്ലയിലെ ഏക പഞ്ചായത്താണ് വലിയപറമ്പ്. പൊതുജന പങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്ത വിനോദ സഞ്ചാര വികസന പദ്ധതിയാണ് ഇത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ നടന്ന വിനോദ സഞ്ചാര ഗ്രാമസഭയുടെയുടെ ഉദ്ഘാടനവും മാതൃക ഉത്തവാദിത്ത വിനോദ സഞ്ചാര ഗ്രാമത്തിന്റെ പ്രഖ്യപനവും എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. ഉത്തരവാദിത്ത വിനോദ സഞ്ചാര മിഷന്‍ ഡെസ്റ്റിനേഷന്‍ കോഡിനേറ്റര്‍ ടി. ധന്യ, പഞ്ചായത്തംഗങ്ങളായ കെ. പുഷ്പ, എം.കെ.എം അബ്ദുല്‍ ഖാദര്‍, കെ.കെ മുഹമ്മദ് കുഞ്ഞി, കെ മാധവന്‍, വി.കെ കരുണാകരന്‍ സംസാരിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു രാഘവന്‍ വിഷയം അവതരിപ്പിച്ചു. എം. അനില്‍ കുമാര്‍, പി. സോന, വി. രഞ്ജിത എന്നിവര്‍ ക്ലാസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി കെ. മുരളീധരൻ

Kerala
  •  3 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  3 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  3 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  3 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  3 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  3 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  3 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  3 days ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  3 days ago